Connect with us

Gulf

സഊദിയിലെ നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന് 351 ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി

Published

|

Last Updated

ജിദ്ദ | സഊദിയിലെ ജയിലുകളിൽ കഴിയുകയായിരുന്ന മലയാളികളടക്കമുള്ള 351  ഇന്ത്യക്കാർ ശനിയാഴ്ച നാട്ടിലേക്ക് മടങ്ങിയതായി ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ അറിയിച്ചു. നിയമ ലംഘകരായി സഊദിയിലെ വിവിധ ജയിലുകളിൽ കഴിഞ്ഞിരുന്ന മലയാളികളടക്കമുള്ളവരാണ് സഊദി എയർലൈൻസിന്റെ പ്രത്യേക വിമാനത്തിൽ  ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഡൽഹിയിലേക്ക് യാത്ര തിരിച്ചത്.

ഡൽഹിയിൽ എത്തുന്ന യാത്രക്കാർ  ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയ ശേഷമായിരിക്കും സ്വന്തം നാടുകളിലേക്ക് മടങ്ങുക. യാത്രക്കാരുടെ  മുഴുവൻ ചെലവുകളും സഊദി സർക്കാറാണ് വഹിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച റിയാദിലെ ഇസ്കാൻ തർഹീലിൽ കഴിഞ്ഞിരുന്ന  മലയാളികളടക്കമുള്ള 231 പേർ ചെന്നൈയിലേക്ക് മടങ്ങിയിരുന്നു.

ഇതോടെ സെപ്തംബർ മാസം മടങ്ങിയവരുടെ എണ്ണം 582 ആയതായി സഊദിയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം അറിയിച്ചു. കൊവിഡ് പ്രതിസന്ധിക്ക് ശേഷം സഊദിയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയ മൂന്നാമത്തെ സംഘമാണിത്. 2020 മെയ് മാസത്തിലായിരുന്നു ആദ്യ സംഘം ഹൈദരാബാദിലേക്ക് മടങ്ങിയത്

സിറാജ് പ്രതിനിധി, ദമാം