Connect with us

First Gear

ആതര്‍ സീരീസ്1 നവംബറില്‍ ഉപഭോക്താക്കളുടെ കൈകളില്‍

Published

|

Last Updated

ബെംഗളൂരു | ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈദ്യുത വാഹന സംരംഭമായ ആതര്‍ എനര്‍ജിയുടെ സീരീസ്1 എന്നറിയപ്പെടുന്ന ആതര്‍ 450എക്‌സ് സ്‌കൂട്ടര്‍ നവംബറില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. കളക്ടേഴ്‌സ് എഡിഷന്‍ ആണിത്. നേരത്തേ ബുക്ക് ചെയ്തവര്‍ക്കാണ് സ്‌കൂട്ടര്‍ ലഭിക്കുക.

കഴിഞ്ഞ ജനുവരി 28നായിരുന്നു കമ്പനി ഈ സ്‌കൂട്ടറിന്റെ വില പ്രഖ്യാപിച്ചിരുന്നത്. ബോഡിക്കുള്ളില്‍ ചെറിയ രീതിയില്‍ കാണാവുന്ന അര്‍ധസുതാര്യ പാനല്‍ ഉപയോഗിച്ച് ഓടുന്ന ഇന്ത്യയിലെ ആദ്യ സ്‌കൂട്ടര്‍ കൂടിയാകും ഇത്. സീറ്റിനടിയില്‍ ചട്ടക്കൂട് രൂപകല്പനയോടുകൂടി അലുമിനിയം ഷാസിയും കാണാം.

ആതര്‍ സ്‌കൂട്ടറിന്റെ സമാനതകളില്ലാത്ത രൂപകല്പനയാണിത്. ചിലയിടങ്ങളില്‍ ചുവന്ന വരകളോടെ കറുത്ത ഗ്ലോസ് മെറ്റലിക് ബോഡിയാണ് ആതര്‍ സീരീസ്1നുള്ളത്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3.3 സെക്കന്‍ഡ് മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ബെംഗളൂരുവിന് പുറമെ കോഴിക്കോട്, കൊച്ചി അടക്കമുള്ള രാജ്യത്തെ 12 പ്രധാന നഗരങ്ങളില്‍ സ്‌കൂട്ടര്‍ ലഭിക്കും.