ക്വാഡ് റിയര്‍ ക്യാമറയുമായി ടെക്‌നോ സ്പാര്‍ക്

Posted on: September 26, 2020 5:53 pm | Last updated: September 26, 2020 at 5:53 pm

ബീജിംഗ് | മീഡിയടെക് ഹീലിയോ ജി70 എസ് ഒ സി, ക്വാഡ് റിയര്‍ ക്യാമറ, ഹോള്‍ പഞ്ച് ഡിസ്‌പ്ലേ എന്നിവയുമായി ടെക്‌നോ സ്പാര്‍ക്6 പുറത്തിറങ്ങി. നിര്‍മിത ബുദ്ധി (എ ഐ) അടിസ്ഥാനത്തിലുള്ള ക്യാമറ സവിശേഷതകളോടെയാണ് ഈ ചൈനീസ് ഫോണിന്റെ ക്യാമറ പ്രവര്‍ത്തിക്കുക. നാല് നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.

ബേസ് മോഡലായ 4ജിബി+64ജിബിക്ക് ഏകദേശം 9,200 രൂപയാണ് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നത്. കോമറ്റ് ബ്ലാക്, ഡൈനാമിക് ഓറഞ്ച്, മിസ്റ്റി വയലറ്റ്, ഓഷ്യന്‍ ബ്ലൂ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുക. ഇന്ത്യയില്‍ ഫോണ്‍ ഇറക്കുന്നത് സംബന്ധിച്ച് കമ്പനി ഒന്നും വ്യക്തമാക്കിയിട്ടില്ല.

പിന്‍ ഭാഗത്തെ പ്രൈമറി ക്യാമറ വരുന്നത് 16 മെഗാപിക്‌സല്‍ സെന്‍സറോടെയാണ്. രണ്ട് മെഗാപിക്‌സല്‍ വീതമുള്ള മൂന്ന് മാക്രോ, ഡെപ്ത്, എ ഐ ക്യാമറകളുമുണ്ട്. എട്ട് മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ വരുന്നത്. അയ്യായിരം എം എ എച്ച് ബാറ്ററി, 18 വാട്ട് അതിവേഗ ചാര്‍ജിംഗ് തുടങ്ങിയവയുമുണ്ട്.

ALSO READ  ഗൂഗ്ളിന്റെ വെള്ളപ്പൊക്ക മുന്നറിയിപ്പ് ഇനി ഇന്ത്യ മുഴുവന്‍