സുരക്ഷയൊരുക്കണമെന്ന് ഇന്റലിജന്‍സ്; സംസ്ഥാന പോലീസിന്റെ സുരക്ഷ വേണ്ടെന്ന് കെ സുരേന്ദ്രന്‍

Posted on: September 26, 2020 11:54 am | Last updated: September 26, 2020 at 4:21 pm

തിരുവനന്തപുരം | ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പോലീസ് സുരക്ഷ ഒരുക്കണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം.എക്‌സ് കാറ്റഗറി സുരക്ഷ ഒരുക്കണമെന്നാണ് നിര്‍ദേശം. സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് രഹസ്യാന്വേഷണ വകുപ്പിന്റെ തീരുമാനം. കോഴിക്കോട് റൂറല്‍ എസ്പിക്ക് ഇന്റലിജന്‍സ് എഡിജിപി ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കി.

അതേസമയം സുരക്ഷ വേണ്ടെന്ന നിലപാടിലാണു സുരേന്ദ്രന്‍. ആകെ മുഖ്യമന്ത്രി മാത്രമാണു ഭീഷണിപ്പെടുത്തിയത്. ഒരു ഡിവൈഎസ്പി വിളിച്ചിരുന്നു. സുരക്ഷ വേണ്ടെന്നു പറഞ്ഞു സുരേന്ദ്രന്‍ പ്രതികരിച്ചു.