Connect with us

Eranakulam

ആലുവയില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസന്വേഷണം ക്രൈം ബ്രാഞ്ചിന്

Published

|

Last Updated

കൊച്ചി | ആലുവയില്‍ ആറു വയസ്സുകാരിയെ ശാരീരീകമായി ഉപദ്രവിച്ച കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ച് പോലീസിന് കൈമാറി ഹൈക്കോടതി ഉത്തരവിട്ടു. നിലവില്‍ കേസന്വേഷിക്കുന്ന എടത്തല പോലീസില്‍ നിന്ന് ജില്ല ക്രൈം ബ്രാഞ്ച് പൊലീസിന് അന്വേഷണം കൈമാറാന്‍ ആലുവ റൂറല്‍ പൊലീസ് സൂപ്രണ്ട് നടപടി സ്വീകരിക്കണം.

കേസന്വേഷണം തൃപ്തികരമല്ലെന്ന മാതാപിതാക്കളുടെ പരാതിയിന്മേല്‍ സംസ്ഥാന
ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പുറപ്പെടുവിച്ച ശുപാര്‍ശ ശരി വച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. എറണാകുളം ജില്ല ക്രൈം ബ്രാഞ്ചിലെയോ ക്രൈം ഡിറ്റാച്ച്‌മെന്റിലെയോ ഇന്‍സ്‌പെക്ടറില്‍ കുറ
യാത്ത റാങ്കുള്ള ഉദ്യോഗസ്ഥന്‍ കേസന്വേഷിക്കണം. ആറു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസാണ് കേസില്‍ വിധി പ്രസ്താവിച്ചത്.

കേസന്വേഷണം എടത്തല പൊലീസ് സ്റ്റേഷനില്‍ നിന്ന് ഡിവൈഎസ്പി ഓഫീസിലെ എസ്.ഐക്ക് നല്‍കിയെങ്കിലും കുട്ടിയില്‍ നിന്ന് മൊഴി എടുക്കുകയോ കേസില്‍ തുടര്‍നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്നായിരുന്നു പരാതിക്കാരുടെ വാദം കണക്കിലെടുത്താണ് കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവിട്ടത്. കുട്ടിയുടെ അച്ഛന്റെ സഹോദരിയായ പ്രതി സ്വകാര്യഭാഗങ്ങളില്‍ വിരല്‍ കൊണ്ട് കുത്തിയതായാണ് പരാതി. നേരത്തെ കുട്ടിയെ മദ്യം കുടിപ്പിക്കുകയും കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്നും കമ്മീഷനില്‍ ലഭിച്ചപരാതിയില്‍ ആരോപിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ്കുമാര്‍, അംഗം കെ നസീര്‍ എന്നിവര്‍ ഉള്‍പ്പെട്ടഡിവിഷന്‍ ബഞ്ചിന്റേതായിരുന്നു ഉത്തരവ്.

Latest