Connect with us

Ongoing News

യുവേഫ സൂപ്പര്‍ കപ്പ്: ബയേണ്‍ ചാമ്പ്യന്മാര്‍

Published

|

Last Updated

ബുദാപെസ്റ്റ് | യുവേഫ സൂപ്പര്‍ കപ്പില്‍ ബയേണ്‍ ചാമ്പ്യന്മാര്‍. കലാശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സെവിയ്യയെയാണ് ബയേണ്‍ തോല്‍പ്പിച്ചത്. എക്‌സ്ട്രാ ടൈമിലാണ് ബയേണ്‍ വിജയഗോള്‍ നേടിയത്.
സെവിയ്യയാണ് ആദ്യം സ്‌കോര്‍ ബോര്‍ഡ് തുറന്നത്. 13ാം മിനുട്ടില്‍ ലൂക്കാസ് ഒക്കമ്പോസാണ് ടീമിനു വേണ്ടി ഗോള്‍ നേടിയത് (1-0). പെനാള്‍ട്ടിയില്‍ നിന്നാണ് ഗോള്‍ പിറന്നത്. 20 മിനുട്ടിനു ശേഷം ബയേണ്‍ ഗോള്‍ മടക്കി. ലിയോണ്‍ ഗാരസ്‌കെയാണ് സെവിയ്യയുടെ വല കുലുക്കി ബയേണിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് (1-1).

പൂര്‍ണ സമയം സമനിലയില്‍ കലാശിച്ചതിനാല്‍ മത്സരം അധിക സമയത്തേക്ക് നീണ്ടു. എക്‌സ്ട്രാ ടൈമിന്റെ 14ാം മിനുട്ടില്‍ സമനിലപ്പൂട്ട് പൊളിച്ച ഹാവി മെര്‍ട്ടിനസ് ബയേണിനെ മത്സര വിജയത്തിലേക്കും കിരീട നേട്ടത്തിലേക്കും നയിച്ചു (2-1).