Connect with us

Ongoing News

ബെംഗളൂരുവിനെ നിലംപരിശാക്കി പഞ്ചാബ്

Published

|

Last Updated

ദുബൈ |ദുബൈ പഞ്ചാബിന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് കോലിപ്പട. അടിച്ചും എറിഞ്ഞും ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിനെ ഒതുക്കിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നേടിയത് ഈ സീസണിലെ ഏറ്റവും മികച്ച വിജയം. പഞ്ചാബിന്റെ മൂന്നിന് 207ന് എന്ന കൂറ്റന്‍ സ്‌കോറിന് മറുപടി ബാറ്റിംഗിനിറങ്ങിയ ബെംഗളൂര്‍ 17 ഓവറില്‍ 109 റണ്‍സിന് പുറത്താകുകയായിരുന്നു. ബെംഗളൂരുവിന്റെ മുന്‍നിരയില്‍ ആര്‍ക്കും മുഹമ്മദ് സമി നയിച്ച പഞ്ചാബ് ബൗളിംഗിന് മുമ്പില്‍ പിടിച്ച് നില്‍ക്കാനായില്ല. ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ സ്ഫോടനാത്മക ബാറ്റിംഗാണ് പഞ്ചാബ് വിജയത്തിന് കരുത്തായത്.

ഡെല്‍സ്റ്റെയിനടക്കമുള്ള ബെംഗളൂരു ബൗളര്‍മാരെയെല്ലാം കണക്കിന് ശിക്ഷിച്ചാണ് രാഹുല്‍ സീസണിലെ ആദ്യ സെഞ്ച്വറി കുറിച്ചത്. ഓപ്പണറായി ഇറങ്ങി കളിയുടെ അവസാനം വരെ ക്രീസില്‍ നിന്ന രാഹുല്‍ 69 പന്തില്‍ 132 റണ്‍സാണ് കുറിച്ചത്. ഏഴ് സിക്സറും, 14 ബൗണ്ടറിയും വഅടങ്ങിയതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. രാഹുലാണ് കളിയിലെ താരം.

ഡെല്‍സ്റ്റെയിന്റെ ഒരു ഓവറില്‍ തുടരെ ബൗണ്ടറിയും സിക്സറും പായിച്ച രാഹുല്‍ മികച്ച ഒരു ബാറ്റിംഗ് വിരുന്നാണ് സമ്മാനിച്ചത്. വ്യക്തിഗത സ്‌കോര്‍ സെഞ്ച്വറിയിലേക്ക് കടക്കവെ രാഹുലിനെ പുറത്താക്കനുള്ള രണ്ട് അവസരങ്ങള്‍ കോലി നഷ്ടപ്പെടുത്തിയതും തുണയായി. രാഹുലിനെ കൂടാതെ മായങ്ക് അഗര്‍വാള്‍ 26, പുരാന്‍ 17, ഗ്ലെയിന്‍ മാക്സ്വെല്‍ അഞ്ച്, കരുണ്‍ നായര്‍ 15 എന്നിവരാണ് പഞ്ചാബിന്റെ സ്‌കോറര്‍മാര്‍. ബെംഗളൂരുവിനായി ഡുബൈ രണ്ടും ചാഹാല്‍ ഒരു വിക്കറ്റും വീഴ്ത്തി.

ബെഗംളൂരുവിന്റെ മറുപടി ബാറ്റിംഗില്‍ തുടക്കം മുതല്‍ തകര്‍ച്ചയായിരുന്നു. വിക്കറ്റുകള്‍ ഒന്നിന് പുറെകെ ഒന്നായി നിലംപൊത്തി. പത്ത് രണ്‍സ് കുറിക്കുന്നതിനിടെ മൂന്ന് പേര്‍ കൂടാരം കയറി. 24 രണ്‍സെടുത്ത ഡിവില്ലേഴ്‌സും 19 റണ്‍സെടുത്ത ഫിഞ്ചും 26 റണ്‍സെടുത് ഡുബെയുമാണ് ബെംഗളൂരുവിന്റെ പ്രധാന സ്‌കോറര്‍മാര്‍.