മഹാരാഷട്ര മന്ത്രി ഏക്‌നാഥ് ഷിന്‍ഡെക്ക് കൊവിഡ്

Posted on: September 24, 2020 5:43 pm | Last updated: September 24, 2020 at 5:43 pm

മുംബൈ| മഹാരാഷട്ര മന്ത്രി ഏക്‌നാഥ് ഷിന്‍ഡെക്ക് കൊവിഡ് സ്ഥിരീകരിച്ചു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം പരിശോധനക്ക് വിധേയരാകണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

അതേസമയം, നേരത്തേ നടന്ന ക്യാബിനറ്റ് മീറ്റിംഗില്‍ ഷിന്‍ഡെ പങ്കെടുത്തിരുന്നു. ഇതോടെ മഹാരാഷ്ട്ര മന്ത്രിസഭയിലെ 13ാമത്തെ മന്ത്രിക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.

അതേസമയം, തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം മന്ത്രി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. തന്റെ ആരോഗ്യസ്ഥിതിയില്‍ കുഴപ്പമൊന്നുമില്ലെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.