Connect with us

Kerala

സംസ്ഥാന സര്‍ക്കാറിന്റെ ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതല്‍

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതല്‍ വീണ്ടും തുടങ്ങും. 350 രൂപയോളം വിലവരുന്ന 8 ഇനങ്ങളാണ് ഈ മാസത്തെ ഭക്ഷ്യക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യകിറ്റിന്റെ സംസ്ഥാനതല വിതരണം ഇന്ന് മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.

1 കിലോ പഞ്ചസാര, മുക്കാല്‍ കിലോ കടല,ഒരു കിലോ ആട്ട, വെളിച്ചെണ്ണ അര ലിറ്റര്‍, മുളക് 100 ഗ്രാം, ഉപ്പ് 1 കിലോ, മുക്കാല്‍ കിലോ ചെറുപയര്‍, കാല്‍ കിലോ സാമ്പാര്‍ പരിപ്പ്, വിതരണത്തിനെത്തിക്കുന്ന തുണി സഞ്ചി ഉള്‍പ്പടെ 350 രൂപയോളമാണ് ഭക്ഷ്യകിറ്റിന് ചിലവ് വരുന്നത്.

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ ക്രമം അനുസരിച്ച് തുടങ്ങുന്ന വിതരണം അടുത്ത മാസം 15നകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാല്‍ വരുന്ന 4 മാസം ഭക്ഷ്യകിറ്റ് വിതരണം തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.

Latest