Connect with us

International

ഈഫൽ ടവറിന് ബോംബ് ഭീഷണി; സന്ദർശകരെ ഒഴിപ്പിച്ചു

Published

|

Last Updated

പാരീസ്| ലോകാത്ഭുതങ്ങളിലൊന്നായ ഫ്രാൻസിലെ ഈഫൽ ടവറിന് ബോംബ് ഭീഷണി.  സന്ദർശകരെ ഒഴിപ്പിച്ചു. ബോംബ് വെച്ചിട്ടുണ്ടെന്ന് പോലീസിന് അജ്ഞാത ഫോൺ സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ. ഈഫൽ ടവറിന് സമീപത്ത് സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും സ്ഥലത്ത് പരിശോധന നടത്തുന്നതായും പോലീസ്
അറിയിച്ചു.

ഗോപുരത്തിന് താഴെയുള്ള തെരുവുകളും സൈൻ നദിക്ക് കുറുകെ ട്രോകാഡെറോ പ്ലാസയിലേക്കുള്ള പാലവും പോലീസ് തടഞ്ഞ് പരിശോധന നടത്തിയെ ങ്കിലും സംശയാസ്പദമായ രീതിയിൽ യാതൊന്നും കണ്ടെത്തിയില്ലെന്ന് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയോട് വ്യക്തമാക്കി.

131 വർഷം പഴക്കമുള്ള ടവർ സന്ദർശിക്കാൻ മുൻ വർഷങ്ങളിൽ പ്രതിദിനം 25,000 വിനോദ സഞ്ചാരികൾ എത്താറുണ്ടെങ്കിലും കൊറോണവൈറസ് യാത്രാ നിയന്ത്രണങ്ങൾ കാരണം ഈ വർഷം സന്ദർശനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.