Connect with us

Kerala

പാര്‍ലമെന്റിലെ പ്രതിഷേധം: ഇടതുപക്ഷ അംഗങ്ങള്‍ക്കൊപ്പം അണി ചേര്‍ന്ന് ജോസ് കെ മാണി

Published

|

Last Updated

ന്യൂഡല്‍ഹി | പാര്‍ലമെന്റില്‍ ഇടതുപക്ഷ അംഗങ്ങള്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്ത് ജോസ് കെ മാണി. സിപിഎം ,സിപിഐ അംഗങ്ങളാണ് പ്രതിഷേധ ധര്‍ണ നടത്തിയത്. ബിനോയ് വിശ്വവും പ്രതിഷേധത്തില്‍ പങ്കെടുത്തു.

തൊഴില്‍ ബില്ലിന് പിന്നാലെ ജമ്മു കശ്മീര്‍ ഔദ്യോഗികഭാഷാ ബില്‍ കൂടി പാസാക്കിയതിന് പിന്നാലെ രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
നിശ്ചയിച്ചതിലും എട്ട് ദിവസം ബാക്കി നില്‍ക്കേയാണ് പാര്‍ലമെന്റ് സമ്മേളനം വെട്ടിചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

സമ്മേളനത്തില്‍ പങ്കെടുത്ത എംപിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വെട്ടിച്ചുരുക്കാനുള്ള നിര്‍ദ്ദേശം ഉയര്‍ന്നത്. രാജ്യസഭയിലെ ബഹളത്തില്‍ പ്രതിഷേധിച്ചുള്ള 24 മണിക്കൂര്‍ ഉപവാസം ഉപാദ്ധ്യക്ഷന്‍ ഹരിവംശ് രാവിലെ അവസാനിപ്പിച്ചു