Connect with us

Kerala

പാലം പുനര്‍നിര്‍മിക്കുന്നതില്‍ വിവാദം വേണ്ട; തന്നെ കുടുക്കാന്‍ നീക്കം- ഇബ്രാഹീം കുഞ്ഞ്

Published

|

Last Updated

കൊച്ചി | പാലാരിവട്ടം പാലം പൊളിച്ച് നിര്‍മിക്കാനുള്ള സുപ്രീം കോടതി ഉത്തരവില്‍ പ്രതികരിച്ച് മുന്‍മന്ത്രി വി കെ ഇബ്രാഹീംകുഞ്ഞ്. പാലം പൊളിക്കുന്നതില്‍ ജനങ്ങള്‍ക്ക് അമര്‍ശമുണ്ടെങ്കിലും സുപ്രീം കോടതി വിധിയെ വിമര്‍ശിക്കേണ്ട കാര്യമില്ലെന്ന് ഇബ്രാഹീം കുഞ്ഞ് പ്രതികരിച്ചു. അഴിമതിയും ബലക്ഷയവും രണ്ടും രണ്ട് കാര്യങ്ങളാണ്. പാലം പുനര്‍മിക്കുന്നതില്‍ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല. ക്രമക്കേട് നടന്നാലും ഇല്ലെങ്കിലും പാലത്തിന്റെ പ്ലാറ്റ്‌ഫോമിന് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. അത് കൊണ്ടാണ് പൊളിച്ചുപണിയാന്‍ തീരുമാനിച്ചതെന്നും ഇബ്രാഹീം കുഞ്ഞ് പറഞ്ഞു.

പുനര്‍നിര്‍മാണത്തിന് വരുന്ന അധിക ചെലവ് കരാര് കമ്പനിയില്‍ നിന്ന് ഈടാക്കുവാന്‍ സാധിക്കും. അത് കൊണ്ട് തന്നെ പുനര്‍നിര്‍മാണം സര്‍ക്കാറിന് അധികബാധ്യതയുണ്ടാക്കുന്നില്ല. അഴിമതി നടന്നോ എന്നത് അന്വേഷണത്തില്‍ തെളിയട്ടെ. എന്നാല്‍ തന്നെ കുടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സത്യം ജയിക്കും. തന്റെ കൈ പരിശുദ്ധമാണ്. താന്‍ സാമ്പത്തികമായി ഒരു ഇടപാടും നടത്തിയിട്ടില്ലെന്നും ഇബ്രാഹീം കുഞ്ഞ് കൂട്ടിച്ചേര്‍ത്തു.

 

 

Latest