Connect with us

International

ദക്ഷിണേഷ്യയുടെ സമാധാനത്തിന് കശ്മീര്‍ പ്രശ്‌ന പരിഹാരം അനിവാര്യമെന്ന് തുര്‍ക്കി

Published

|

Last Updated

ജനീവ | ദക്ഷണിഷ്യയില്‍ സമാധാനം നിലവില്‍ വരണമെങ്കില്‍ കശ്മീര്‍ പ്രശ്‌ന പരിഹാരത്തിനുള്ള പ്രാധാന്യം വ്യക്തമാക്കി തുര്‍ക്കി പ്രസിഡന്‍ര് റജബ് ത്വയ്യിബ് ഉര്‍ദുഗന്‍. യു എന്‍ പൊതുസഭയെ അഭിസംബോധന ചെയ്യവെയാണ് ഉര്‍ദുഗാന്‍ നിലപാട് അറിയിച്ചത്. ദക്ഷിണേഷ്യ
യുടെ സമാധാനത്തിനും സ്ഥിരതക്കും കശ്മീര്‍ പ്രശ്‌നം പരിഹരിക്കണം. സമാധാനപരമായ ചര്‍ച്ചയിലൂടെയാണ് പരിഹാരം വേണ്ടത്. യു എന്‍ പ്രമേയങ്ങളുടെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സംഭാഷണത്തിലൂടെ പ്രശ്‌ന പരിഹാരം കാണണമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.