Connect with us

Covid19

പാക്കിസ്ഥാനില്‍ ചൈനീസ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം

Published

|

Last Updated

ഇസ്ലാമാബാദ് |  ചൈനയില്‍ നിര്‍മിച്ച കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ടം പരീക്ഷണത്തിന് ഒരുങ്ങി പാകിസ്ഥാന്‍. സന്നദ്ധതയറിയിച്ച 8,000 മുതല്‍ 10,000 വരെ ആളുകള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ആറു മാസത്തിനകം അന്തിമഫലം ലഭ്യമാകുമെന്നാണ് കരുതുന്നത്. അതനുസരിച്ചായിരിക്കും ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുകയെന്നും പാകിസ്ഥാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ ഐ എച്ച്) അറിയിച്ചു.

ചൈനീസ് വാക്‌സിന്‍ മൃഗങ്ങളില്‍ പരീക്ഷിച്ച് സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യര്‍ക്കും സുരക്ഷിതമായിരിക്കുമെന്നാണ് കരുതുന്നതെന്നും എന്‍ ഐ എച്ച് അധികൃതര്‍ പറഞ്ഞു. ചൈനീസ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് വിജയിച്ചാല്‍ പാകിസ്ഥാന് മാത്രമല്ല ലോകത്തിനാകെ പ്രയോജപ്പെടുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

 

 

Latest