Connect with us

National

അതിര്‍ത്തിയില്‍ നിന്ന് സേന പിന്‍മാറ്റത്തിനുള്ള ഇന്ത്യ, ചൈന കരാര്‍ യഥാര്‍ഥ്യമാക്കും

Published

|

Last Updated

ന്യൂഡല്‍ഹി | ലഡാക്ക് അടക്കമുള്ള അതിര്‍ത്തി മേഖലയില്‍ നിന്നും സൈനിക സാന്നിധ്യം കുറക്കാന്‍ ചൈനയും തമ്മില്‍ നടന്ന കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ തീരുമാനം. അതിര്‍ത്തിയില്‍ നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ഏര്‍പ്പെട്ടിട്ടുള്ള കരാറുകള്‍ യാഥാര്‍ഥ്യമാക്കാനാണ് തീരുമാനം. ഇതിനായി സംയുക്ത സംഘം തുടര്‍ച്ചയായി സാഹചര്യങ്ങള്‍ വിലയിരുത്തും. ഇന്ത്യ- ചൈന കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച തുടരാനും യോഗം തീരുമാനിച്ചു.

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ഇരു രാജ്യങ്ങളുടെയും കോര്‍ കമാന്‍ഡര്‍ തലത്തിലുള്ള ആറാം വട്ട കൂടിക്കാഴ്ച കിഴക്കന്‍ ലഡാക്കിലെ മോള്‍ഡോയിലാണ് നടന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ രണ്ട് ലഫ്. ജനറലുമാരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. വിദേശകാര്യ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയും ചര്‍ച്ചയുടെ ഭാഗമായി. ലേ ആസ്ഥാനമായുള്ള 14 കോര്‍പ്സിന്റെ അടുത്ത് ചീഫ് ലഫ്. ജനറല്‍ പിജികെ മേനോനും ചര്‍ച്ചയില്‍ ഇന്ത്യന്‍ സംഘത്തെ അനുഗമിച്ചു.

 

Latest