Connect with us

Travelogue

ഹാപ്പി ഹോബിറ്റൻ

Published

|

Last Updated

ന്യൂസിലൻഡ് എന്ന മൂന്ന് ഐലന്റുകൾ ചേരുന്ന പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന രാജ്യം പ്രകൃതി രമണീയതകൊണ്ട് വളരെ സമ്പന്നമാണ്. ന്യൂസിലാൻഡിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികൾ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഒരു സ്ഥലമാണ് ഹോബിറ്റൻ. മനോഹരമായതും കണ്ണിന് ഇമ്പം നൽകുന്നതുമായ കാഴ്ചയാണ് ഇവിടുത്തെത്. ഇവിടം സഞ്ചാരികൾക്ക് പ്രിയം നൽകുമെന്നതിൽ സംശയമില്ല. ” Day tour and Evening” ടൂർ പ്രോഗ്രാമുകളാണ് ഇവിടേക്കുള്ളത്. ഒരു ഹോസ്റ്റിന്റെ ഒപ്പം ഗ്രൂപ്പായി ഹോബിറ്റനിലേക്ക് ബസുകളിലാണ് കൊണ്ടുപോകുക. ഗൈഡ് നമുക്ക് ഹോബിറ്റനെ കുറിച്ചുള്ള വിവരങ്ങൾ പറഞ്ഞുകൊണ്ട് ചുറ്റിക്കാണിക്കും. ഫോട്ടോകൾ എടുക്കേണ്ടവർക്ക് ഈ സമയം എടുക്കാവുന്നതാണ്. ഹോബിറ്റൻ ചുറ്റിനടന്നു കണ്ട ക്ഷീണം തീർക്കാൻ ഡ്രാഗൺ ഇൻ എന്ന സ്ഥലത്ത് കുറച്ചു സമയം വിശ്രമിക്കാവുന്നതാണ്. ചിത്രങ്ങളിൽ കാണും പോലെ ഒരു ഫാമിന്റെ നടുക്ക് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു സ്ഥലമാണ് ഹോബിറ്റൻ.

ഒരുപാട് ഇന്ത്യൻ സിനിമകൾക്കും ഇംഗ്ലീഷ് സിനിമകൾക്കും ലൊക്കേഷൻ ആയിട്ടുള്ള രാജ്യമാണ് ന്യൂസിലാൻഡ്. ന്യൂസിലൻഡ് സ്വദേശിയായ പ്രശസ്ത സംവിധായകൻ പീറ്റർ ജാക്സന്റ ആഗ്രഹപ്രകാരം ആണ് ചിത്രത്തിൽ കാണുന്ന സ്ഥലം ഡിസൈൻ ചെയ്തത്. 2010ൽ മികച്ച ഉപകരണങ്ങളും ഈട് നിൽക്കുന്ന തടികളും കൊണ്ട് ഒരു ഫാമിന്റെ നടുക്കുള്ള കുന്നിൻ ചെരുവിൽ നിലവിലുള്ള രീതിയിൽ നാൽപ്പത്തിനാല് ഹോബിറ്റൻ ഹോളുകൾ നിർമിച്ചു. പൂന്തോട്ടങ്ങളുടെ ഇടക്ക് നിലകൊള്ളുന്ന നാൽപ്പത്തിനാല് ഹോബിറ്റ് ഹോമുകളുള്ള ഈ സ്ഥലം “Shire” എന്നും അറിയപ്പെടുന്നു.

Latest