Covid19
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി

തിരുവനന്തപുരം | സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം ആറ്റിങ്ങല്‍ നെടുപറമ്പ് സ്വദേശി വാസുദേവന്‍ (75) ആണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. വീട്ടില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ സ്വകാര്യാശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ന്യൂമോണിയ കൂടി ബാധിച്ചതിനെ തുടര്‍ന്ന് നില വഷളാവുകയും ഇന്ന് രാവിലെ മരണം സംഭവിക്കുകയുമായിരുന്നു.
ആദ്യ കൊവിഡ് ടെസ്റ്റില്‍ ഫലം നെഗറ്റീവായിരുന്നു. രണ്ടാമത് നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനമുള്ള ജില്ലയാണ് തിരുവനന്തപുരം.
---- facebook comment plugin here -----