യുഎസിൽ ടിക് ടോക്ക് നിരോധന നീക്കം ഒരാഴ്ചത്തേക്ക് നീട്ടി

Posted on: September 20, 2020 7:01 am | Last updated: September 20, 2020 at 7:01 am

വാഷിംഗ്ടൺ | യുഎസിൽ ചെെനീസ് ആപ്പായ ടിക് ടോക്കിന് നിരോധനം ഏർപെടുത്താനുള്ള തീരുമാനം നടപ്പാക്കുന്നത് ഒരാാഴ്ചത്തേക്ക് കൂടി നീട്ടി. ഞായറാഴ്ച മുതൽ നടപ്പാക്കാനിരുന്ന നിരോധനം സെപ്തംബർ 27ലേക്കാണ് മാറ്റിയത്. ടിക് ടോക്കിൽ അമേരിക്കൻ കമ്പനികളായ ഒറാക്കിളിനെ ടെക്നോളജി പാർട്ണറായും വാൾമാർട്ടിനെ ബിസിനസ് പാർട്ണറായും ഉൾപെടുത്തുന്നതന് സംബന്ധിച്ച് ടിക് ടോക്കുമായി ചർച്ചകൾ തുടരുന്ന സാഹചര്യത്തിലാണ് നിരോധനം നീട്ടിയത്.

ദേശസുരക്ഷക്ക് ഭീഷണിയാണെന്ന് ആരോപിച്ചാണ് ടിക് ടോക്കിനും വിചാറ്റിനും വിലക്കേർപ്പെടുത്താൻ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. നവംബര്‍ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ട്രംപിനെ പരാജയപ്പെടുത്തിയാല്‍ ടിക്ടോക്കുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്‌നങ്ങള്‍ പുനഃപരിശോധിക്കാന്‍ തയ്യാറാണെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബിഡന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ  ടിക് ടോക് സി ഇ ഒ കെവിൻ മേയർ രാജിവെച്ചു