Connect with us

Fact Check

FACT CHECK: കേന്ദ്ര സര്‍ക്കാര്‍ വക സൗജന്യ സോളാര്‍ പദ്ധതിയോ?

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാര്‍ വീടുകള്‍ക്കായി സൗജന്യ സോളാര്‍ പദ്ധതി നടപ്പാക്കുന്നുവെന്ന സന്ദേശം ഒരു പക്ഷേ നിങ്ങളെയും തേടിയെത്തിക്കാണും. സര്‍ക്കാറിന്റെ പുതിയ പദ്ധതിയില്‍ ചേരാന്‍ അപേക്ഷിക്കൂ എന്ന് പറഞ്ഞ് പ്രചരിക്കുന്ന ഈ വാട്‌സ്ആപ് സന്ദേശം വ്യാജമാണെന്ന് കേന്ദ്രം വ്യക്തമാക്കി. ഇത്തരമൊരു പദ്ധതി സര്‍ക്കാറിന് ഇല്ലെന്ന് പിഐബിയുടെ ഫാക്ട് ചെക്ക് വിഭാഗം ട്വീറ്റ് ചെയ്തു.

ഒരു രൂപ പോലും മുടക്കാതെ വീടുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സോളാര്‍ ഫിറ്റ് ചെയ്തു നല്‍കുന്നുവെന്നും അതില്‍ പങ്കാളിയാകാന്‍ താഴെയുള്ള ഫോം പൂരിപ്പിച്ച് നല്‍കണമെന്നുമാണ് വ്യാജസന്ദേശത്തിലുള്ളത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുകയാണ് ഇത്തരം വ്യാജ സന്ദേശങ്ങളുടെ ലക്ഷ്യം. ഇതില്‍ വഞ്ചിതരാകരുതെന്ന് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.