Connect with us

National

അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതി: 15 പേര്‍ക്കെതിരേ കുറ്റപത്രം

Published

|

Last Updated

ന്യൂഡല്‍ഹി| അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതിയുമായി ബന്ധപ്പെട്ട് 15 പേര്‍ക്കെതിരേ സി ബി ഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. മൈക്കിള്‍ ജയിംസ്, ബിസിനസ്മാന്‍ രാജീവ് സ്‌കസേന എന്നിവരുള്‍പ്പെടെ 15 പേര്‍ക്കെതിരേയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രത്യേക ജഡ്ജി അരവിന്ദ് കുമാര്‍ മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

അതേസമയം, കേസ് ഈ മാസം 21 ന് കോടതി പരിഗണിക്കും. രാഷട്രീയകാര്‍ക്കും ബ്യൂറോക്രാറ്റുകള്‍ക്കും ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ക്കും മൈക്കിളും സക്‌സേനയും കൈക്കൂലി നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ്മയെ വിസ്തരിക്കാന്‍ ഈ വര്‍ഷം ആദ്യം സി ബി ഐ അനുമതി തേടിയിരുന്നുവെങ്കിലും അത് ലഭ്യമല്ലാത്തതിനാല്‍ അദ്ദേഹത്തെ ഇത് വരെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് അന്വേഷണ ഏജന്‍സി പറഞ്ഞു. ഈ കേസില്‍ മറ്റൊരു അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്നും സി ബി ഐ കോടതിയെ അറിയിച്ചു. മുന്‍ വ്യോമസേന ചീപ് എസ് പി ത്യാഗി ഉള്‍പ്പെടെ നിരവധി പേര്‍ക്കെതിരേ 2017 സെപ്തംബറിലാണ് ആദ്യ കുറ്റപത്രം സി ബി ഐ സമര്‍പ്പിച്ചിരുന്നത്. അഗസ്താ വെസ്റ്റലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ 30 മില്യണ്‍ യൂറോ ആണ് മൈക്കില്‍ കൈക്കൂലിയായി വാഗ്ദാനം ചെയ്തിരുന്നത്.