National
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ 1247 മരണം

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53,08,014 ആയി. ഇന്നലെ മാത്രം 93,337 പേരാണ് രോഗബാധിതരായത്. 24 മണിക്കൂറിനുള്ളില്‍ 1247 പേര്‍കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണം 85619 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 79.28 ശതമാനമായി.
അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്നു കോടി 65 ലക്ഷം പിന്നിട്ടു. ഇന്നലെ മാത്രം രണ്ട് ലക്ഷത്തി എണ്‍പത്തിനായിരത്തിലേറെ പേര്‍ക്കാണ് രോഗം ബാധിച്ചത്.
---- facebook comment plugin here -----