പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ശര്‍ബരി ദത്ത ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

Posted on: September 19, 2020 6:39 am | Last updated: September 19, 2020 at 10:31 am

കൊല്‍ക്കത്ത | പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ശര്‍ബരി ദത്തയെ (63) ദുരൂഹ സാഹചര്യത്തില്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശരീരത്തില്‍ മുറിവുകള്‍ കണ്ടതായി പോലീസ് പറയുന്നു. അതേ സമയം ഹൃദയാഘാതം മൂലമാണു മരണമെന്നു കുടുംബ ഡോക്ടര്‍ അറിയിച്ചതായി ശര്‍ബരിയുടെ മകന്‍ അമലിന്‍ ദത്ത പറഞ്ഞു.

വൈകിട്ട് ഫോണ്‍ കോള്‍ വരാത്തതിനാല്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് രാത്രി 11.30ന് ശര്‍ബരിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് അമാലി പറഞ്ഞു.

ബംഗാളി കവിയായ അജിത് ദത്തയുടെ മകളാണ് ശര്‍ബരി. പുരുഷന്‍മാര്‍ക്കുള്ള ഇന്ത്യന്‍ പരമ്പരാഗത വസ്ത്ര രൂപകല്‍പനയിലൂടെയാണ് ഇവര്‍ ശ്രദ്ധേയയായത്.