Connect with us

Kerala

കെ ടി ജലീല്‍ ഒരു കേസിലും പ്രതിയല്ല; രാജിവെക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം സെക്രട്ടേറിയറ്റ്

Published

|

Last Updated

തിരുവനന്തപുരം | നയതന്ത്ര പാഴ്‌സല്‍ വിവാദത്തില്‍ കസ്റ്റംസ്, എന്‍ഐഎ സംഘങ്ങള്‍ ചോദ്യം ചെയ്ത പശ്ചാത്തലത്തില്‍ മന്ത്രി കെ. ടി ജലീല്‍ രാജിവെക്കേണ്ട കാര്യമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്. ജലീല്‍ ഇതുവരെ ഒരു കേസിലും പ്രതിയായിട്ടില്ലെന്നും അതിനാല്‍ ധാര്‍മ്മിതയുടെ വിഷയം ഉദിക്കുന്നില്ലെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഈ വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്താനും സി പി എം തീരുമാനിച്ചു.

ബിജെപിയും കോണ്‍ഗ്രസും ബോധപൂര്‍വം അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ഗുണ്ടകളെ ഇറക്കിയാണ് ഇവര്‍ സമരം നടത്തുന്നത്. കഴിഞ്ഞ ദിവസം സമരത്തില്‍ പോലീസുകാരന് പരിക്കേറ്റിരുന്നു. കായിക പരിശീലന ലഭിച്ചയാള്‍ക്കു മാത്രമേ ഇത്തരത്തില്‍ സമരം ചെയ്യാനാവൂ. അതുകൊണ്ട് ഗുണ്ടകളുടെ വ്യാപകമായ സാന്നിധ്യം ഇത്തരത്തില്‍ സമരങ്ങളില്‍ കാണുന്നുണ്ട്. സുരക്ഷാ കാരണങ്ങളാലാണ് ജലീല്‍ സ്വകാര്യ വാഹനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരായതെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

സെപ്തംബര്‍ 25നും 26നും സി പി എം സംസ്ഥാന സെക്രട്ടറിയറ്റും കമ്മിറ്റിയും ചേരുന്നുണ്ട്. പ്രചാരണ പരിപാടികള്‍ സംബന്ധിച്ച് അതില്‍ തീരുമാനമെടുക്കും. എന്നും സെക്രട്ടറിയറ്റ് യോഗത്തില്‍ വിലയിരുത്തി.

Latest