Connect with us

Oddnews

മഹാമാരിക്കിടെ എട്ട് വയസ്സുകാരന്റെ അധ്യാപക സന്ദേശം ഹൃദയം കീഴടക്കുന്നു

Published

|

Last Updated

ധാക്ക | കൊവിഡ് മഹാമാരിക്കിടെ തന്റെ അധ്യാപകര്‍ക്ക് നന്ദി അറിയിച്ചുള്ള എട്ട് വയസ്സുകാരന്റെ സന്ദേശം വൈറലാകുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള ഫര്‍സാദ് ആണ് അധ്യാപകര്‍ക്ക് വേണ്ടി പ്രത്യേക വീഡിയോ മെസ്സേജ് നല്‍കിയത്. അധ്യാപനത്തിന് അധിക സമയം ഉപയോഗിക്കുന്ന അധ്യാപകര്‍ക്കാണ് ഫര്‍സാദ് നന്ദി പ്രകാശിപ്പിച്ചത്.

യൂനിസെഫ് ബംഗ്ലാദേശ് ഘടകത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഈ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തിരുന്നു. ഇത് യൂനിസെഫ് തന്നെ റിട്വീറ്റ് ചെയ്തു. മഹാമാരിക്കിടെ തങ്ങളെ പഠിപ്പിക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ അധ്യാപകര്‍ അവലംബിക്കുന്നതായി ഫര്‍സാദ് വീഡിയോയില്‍ പറയുന്നു.

 

എന്തും സാധ്യമാണെന്ന പ്രചോദന സന്ദേശവും അധ്യാപകര്‍ നല്‍കുന്നു. വീട്ടിലിരിക്കുന്ന തങ്ങളെ സഹായിക്കുന്ന അധ്യാപകര്‍ക്ക് നന്ദി എന്ന കാര്‍ഡും ഫര്‍സാദ് വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 18 സെക്കന്‍ഡ് മാത്രമുള്ള വീഡിയോക്ക് വലിയ പ്രതികരണമാണ് ട്വിറ്ററില്‍ ലഭിച്ചത്. ലോകത്തെമ്പാടുമുള്ള അധ്യാപകര്‍ക്കുള്ള അഭിനന്ദനമാണ് ഇതെന്ന് യൂനിസെഫിന്റെ കുറിപ്പില്‍ പറയുന്നു.

Latest