Covid19
അതിവേഗ കൊവിഡ് വ്യാപനം: ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി | കൊവിഡ് 19 ലോകത്ത് തന്നെ ഏറ്റവും വേഗതയില്‍ വ്യാപിക്കുന്ന ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമമെന്ന് റിപ്പോര്‍ട്ട്. ബി ബി സി ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മുംബൈയിലാണ് ഓക്‌സിജന് കടുത്ത ക്ഷാമം നേരിടുന്നത്. ഇവിടുത്തെ ഒരു ആശുപത്രിയിലേക്ക് ഓക്‌സിജന്‍ സിലണ്ടര്‍ ആവശ്യമായി വന്നതിനേത്തുടര്‍ന്ന് 10ലേറെ ഡീലര്‍മാരെയും അതിലേറെ ആശുപത്രികളെയും ബന്ധപ്പെട്ടിട്ടും ഓക്‌സിജന്‍ ലഭിച്ചില്ല. ഒടുവില്‍ 30 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരാശുപത്രിയില്‍ നിന്ന് 30 സിലണ്ടറുകള്‍ എത്തിക്കുകയായിരുന്നു. എന്നാല്‍, ലഭിച്ചതാകട്ടെ വലിയ ഓക്‌സിജന്‍ സിലണ്ടറുകളും. പിന്നാലെ എത്തി അടുത്ത പ്രശ്‌നം. അത് എത്തിക്കാനുള്ള വാഹനം ലഭിച്ചില്ല. പിന്നീട് ആശുപത്രിയിലെ ആംബുലന്‍സ് അഞ്ചുതവണയായി ഈ 30 സിലണ്ടറുകള്‍ ആവശ്യക്കാരന്റെ അടുത്തെത്തിക്കുകയായിരുന്നു.
ആകെ ഉത്പാദനത്തിന്റെ പകുതിയിലേറെ ഓക്‌സിജനും മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ഇളവുകള്‍ കൂടുതല്‍ പ്രഖ്യാപിക്കുന്നതോടെ ദിവസവും 90,000ന് മുകളിലുള്ള കോവിഡ് കണക്ക് ഇനിയും തുതിച്ചുയരുമെന്നുറപ്പ്. ഏപ്രില്‍ലില്‍ 750 ടണ്‍ ഓക്‌സിജനാണ് വേണ്ടി വന്നിരുന്നത് എങ്കില്‍ സെപ്റ്റംബറില്‍ ഇത് 2,700 ആയി. ഇനിയും ഈ കണക്കും ഉയരുമെന്ന് ബി ബി സി റിപ്പോര്‍ട്ട് പറയുന്നു.