യുഡിഎഫിലെ അഭിപ്രായ ഭിന്നത; ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

Posted on: September 15, 2020 9:11 pm | Last updated: September 15, 2020 at 9:11 pm

തൃത്താല | ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മുസ്ലീം ലീഗ് അംഗം അക്ബര്‍ ഫൈസല്‍ രാജിവെച്ചു.പഞ്ചായത്ത് സെക്രട്ടറി മുമ്പാകെയാണ് രാജി സമര്‍പ്പിച്ചത്.
ചാലിശ്ശേരി പഞ്ചായത്തിനകത്ത് കഴിഞ്ഞ കുറേ നാളുകളായി ലീഗും കോണ്‍ഗ്രസ്സും തമ്മില്‍ ഭിന്നത നിലനില്‍ക്കുകയായിരുന്നു.

യുഡിഎഫിന്റെ മുതിര്‍ന്ന നേതാക്കള്‍ തര്‍ക്കം പരിഹരിക്കുന്നതിനു വേണ്ടി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് മുസ്ലിം ലീഗ് ആവശ്യപ്രകാരം അക്ബര്‍ ഫൈസല്‍ ചൊവാഴ്ച വൈകീട്ട് പഞ്ചായത്ത് സെക്രട്ടറി സാവിത്രികുട്ടിക്ക് അധ്യക്ഷ സ്ഥാനം ഒഴിയുന്നതായ രാജിക്കത്ത് നല്‍കിയത്.