പാലത്തായി പീഡന കേസ്: കുട്ടിക്ക് ധനസഹായം നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍

Posted on: September 15, 2020 8:56 pm | Last updated: September 16, 2020 at 8:05 am

പത്തനംതിട്ട| പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട കുട്ടിക്ക് ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട്
സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ
വി മനോജ്കുമാര്‍ പറഞ്ഞു. അന്വേഷണോദ്യോഗസ്ഥര്‍ തങ്ങളെ വിശ്വസിക്കുന്നില്ലെന്ന കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും പരാതിയെക്കുറിച്ച് അന്വേഷണം നടത്തും. തലശ്ശേരി കോടതി ബൈസെന്റിനറി ഹാളില്‍ കമ്മീഷന്‍ നടത്തിയ സിറ്റിംഗിനു മുന്നോടിയായി കുട്ടി
യുടെ വീട്ടില്‍ ചെന്ന് മൊഴി രേഖപ്പെടുത്തിയതായും ചെയര്‍മാന്‍ അറിയിച്ചു.

കമ്മീഷന്‍ അംഗം പി പി ശ്യാമളാദേവി പങ്കെടുത്തു. കേസ് നേരത്തേ അന്വേഷിച്ച നിലവിലെ ചേവായൂര്‍ സി ഐ. ടി പി ശ്രീജിത്ത്, നിലവില്‍ കേസന്വേഷിക്കുന്ന കാസര്‍കോട് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ടി മധുസൂദനന്‍ എന്നിവരുടെ മൊഴി സിറ്റിംഗില്‍ കമ്മീഷന്‍ രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് നൂറോളം സാക്ഷികളെ ചോദ്യം ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി
നല്‍കി. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍
അറിയിച്ചു.

കുട്ടിയുടെ മൊഴികളില്‍ വൈരുധ്യം ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. അതേസമയം, കുട്ടിക്കെതിരായി ലൈംഗിക അതിക്രമം നടന്നതായാണ് ഡോക്ടറുടെ മൊഴി. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ഇത് രേഖപ്പെ
ടുത്തുകയും ചെയ്തിട്ടുണ്ട്. പാനൂര്‍ സി.ഐ. ഫായിസലിയുടെ മൊഴി കൂടി രേഖപ്പെടുത്തിയതിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.