സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ വൈകുമെന്ന് മുഖ്യന്ത്രി; ഓഡിറ്റോറിയങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി

Posted on: September 14, 2020 8:44 pm | Last updated: September 14, 2020 at 11:01 pm

തിരുവനന്തപുരം | സംസ്ഥാനത്തെ സ്‌കൂളുകള്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ തുറക്കാവുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേന്ദ്ര സര്‍ക്കാരും ഇതേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ടിരിക്കുന്ന ഓഡിറ്റോറിയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി.