17 ലോക്‌സഭാ അംഗങ്ങള്‍ക്ക് കൊവിഡ്

Posted on: September 14, 2020 4:21 pm | Last updated: September 14, 2020 at 9:34 pm

ന്യൂഡല്‍ഹി | 17 ലോക്‌സഭാ എം പിമാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരണം. പാര്‍ലിമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പായി നടത്തിയ പരിശോധനയിലാണ് ബി ജെ പിയുടെ 12 എം പിമാര്‍, വൈ എസ് ആര്‍ കോണ്‍ഗ്രസിലെ രണ്ട് പേര്‍, ശിവസേന, ഡി എം കെ, ആര്‍ എല്‍ പി എന്നിവയിലെ ഓരോ അംഗത്തിനും വൈറസ് സ്ഥിരീകരിച്ചത്. ഇവരുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
കൊവിഡ് പകരാതിരിക്കാന്‍ ശക്തമായ മുന്നാെരുക്കങ്ങളോടെയാണ് പാര്‍ലിമെന്റ് സമ്മേളനം തുടങ്ങിയത്.

ഇതിന് മുന്നോടിയായി രാജ്യസഭ, ലോക്സഭ അംഗങ്ങള്‍ നിര്‍ബന്ധമായും കൊവിഡ് പരിശോധന നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സഭാസമ്മേളന സമയം ഉള്‍പ്പെടെ വെട്ടിക്കുറക്കാനും സീറ്റ് ക്രമീകരണത്തില്‍ മാറ്റം വരുത്താനും തീരുമാനിച്ചിരുന്നു.