Connect with us

Business

ഫ്ളിപ്കാര്‍ട്ടില്‍ സെപ്തംബര്‍ 18 മുതല്‍ വില്‍പ്പന മേള; ഒരു രൂപക്ക് ബുക്ക് ചെയ്യാം

Published

|

Last Updated

മുംബൈ | ഈ മാസം 18 മുതല്‍ 20 വരെ വന്‍ വിലക്കിഴിവുമായി ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് സേവിംഗ് ഡേയ്‌സ് സെയില്‍. മൊബൈല്‍, ടാബ്ലറ്റ്, ടി വി, ആക്‌സസറീസ്, ഇലക്ട്രോണിക്‌സ് അടക്കമുള്ള നിരവധി ഉത്പന്നങ്ങള്‍ക്ക് വിവിധ ഇളവുകളും വിലക്കിഴിവുകളുമുണ്ട്. വേണ്ടതെല്ലാം പര്‍ച്ചേയ്‌സ് ചെയ്യുന്നതിന് ഒരു രൂപക്ക് ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം.

സെപ്തംബര്‍ 15 മുതല്‍ 16 വരെയാണ് പ്രിബുക്കിംഗ്. കാര്‍ഡ്, ഇ എം ഐ ഇടപാടിന് എസ് ബി ഐ കാര്‍ഡുടമകള്‍ക്ക് ഇളവുകളുണ്ട്. അതേസമയം, ഏതൊക്കെ ഉത്പന്നങ്ങളാണ് ബിഗ് സേവിംഗ് ഡേയ്‌സില്‍ വില്‍പ്പനക്കുണ്ടാകുകയെന്ന് ഫ്ളിപ്കാര്‍ട്ട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

മൂന്ന് കോടിയിലേറെ ഇലക്ട്രോണിക്‌സ്, ആക്‌സസറീസ് വില്‍പ്പനക്കുണ്ടാകും. നൊ കോസ്റ്റ് ഇ എം ഐ, എക്‌സ്‌ചേഞ്ച് ഓഫറുകളുമുണ്ടാകും. ഫ്ളിപ്കാര്‍ട്ട് സ്മാര്‍ട്ട്ബയ് ഉത്പന്നങ്ങള്‍ക്ക് ആകര്‍ഷണീയ ഇളവുകളുമുണ്ട്.

Latest