Connect with us

Kerala

സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ പദവിയില്‍ നിന്ന് നീക്കി

Published

|

Last Updated

ആലപ്പുഴ | ബി ഡി ജെ എസില്‍ നിന്ന് പുറത്താക്കപ്പെട്ട സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. തത്സ്ഥാനത്തേക്ക് സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എ ജി തങ്കപ്പനെ നിര്‍ദേശിക്കുമെന്ന് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.

സുഭാഷ് വാസുവിനെ ബോര്‍ഡ് ചെയര്‍മാന്‍ പദവിയില്‍ നിന്ന് നീക്കണമെന്ന് ബി ജെ പി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.