Connect with us

Achievements

അബ്ദുർറഊഫ് നൂറാനിക്ക് ഡോക്ടറേറ്റ്

Published

|

Last Updated

കോഴിക്കോട് | മർകസ് പൂർവവിദ്യാർത്ഥി അബ്ദുർറഊഫ് നൂറാനിക്കു ഡൽഹി ജാമിഅ മില്ലിയ്യ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. ഇസ്‌ലാമിക് സ്റ്റഡീസ് ഡിപ്പാർട്മെന്റിൽ ഡോ. മുഹമ്മദ് അഷ്‌റഫ് അർശദിന് കീഴിൽ  “ഗൾഫ് കുടിയേറ്റവും മുസ്‌ലിം സമൂഹത്തിൽ അതിന്റെ സ്വാധീനവും: മലബാർ, ഹൈദരാബാദ് മേഖലകളുടെ താരതമ്യ പഠനം” എന്ന വിഷയത്തിലായിരുന്നു ഗവേഷണം.

മലപ്പുറം ജില്ലയിലെ ആതവനാട് കിഴക്കേക്കാട്ട് അബൂബക്കർ കെ പി- തിത്തിക്കുട്ടി ദമ്പതികളുടെ  മകനാണ്. മലബാറിലെ ഗൾഫ് കുടിയേറ്റത്തിന്റെ സ്വാധീനങ്ങളെ കുറിച്ച് കൃത്യമായ നിരീക്ഷണങ്ങളാണ് ഗവേഷണത്തിലുള്ളത്. ജാമിഅ മദീനത്തുന്നൂറിൽ നിന്ന് ഇസ്‌ലാമിക് സ്റ്റഡീസിൽ ബിരുദം നേടിയ ശേഷമാണ് ഡൽഹിയിൽ നിന്നും ഉപരിപഠനം നടത്തിയത്.

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സി മുഹമ്മദ് ഫൈസി, ഡോ. അബ്ദുൽ ഹകീം അസ്ഹരി എന്നിവർ അനുമോദനം അറിയിച്ചു.

Latest