National
നീറ്റ് പരീക്ഷയില്‍ പരാജയപ്പെടുമെന്ന ഭീതി; തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥി ജീവനൊടുക്കി

ചെന്നൈ | നീറ്റ് പരീക്ഷയില്‍ പരാജയപ്പെടുമെന്ന ഭീതി ഒരു വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ കലാശിച്ചു. തമിഴ്നാട്ടിലെ അരിയാലൂര്‍ സ്വദേശി വിഘ്നേശ് (19) ആണ് കിണറ്റില്‍ ചാടി മരിച്ചത്. പരീക്ഷയില്‍ തോല്‍ക്കുമെന്ന് പേടിച്ചാണ് വിഘ്നേശ് ജീവനൊടുക്കിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
പതിവായി പുലര്‍ച്ചെ എഴുന്നേറ്റ് പഠിക്കാറുള്ള വിഘ്‌നേശിനെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
---- facebook comment plugin here -----