Connect with us

National

കോയമ്പത്തൂരില്‍ മദ്യലഹരിയില്‍ മാനാണെന്ന് കരുതി യുവാവിനെ വെടിവെച്ചു കൊന്നു; ബന്ധുക്കള്‍ പിടിയില്‍

സഞ്ജിത്തിന്റെ ബന്ധുക്കളായ കാരമട വെള്ളിയങ്കാട് കുണ്ടൂര്‍ സ്വദേശി കെ മുരുകേശന്‍, അന്‍സൂര്‍ സ്വദേശി എന്‍ പാപ്പയ്യന്‍ എന്നിവരാണ് അറസ്റ്റിലായത്.

Published

|

Last Updated

 കോയമ്പത്തൂര്‍|കോയമ്പത്തൂരില്‍ മദ്യലഹരിയില്‍ മാനാണെന്ന് കരുതി യുവാവിനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ബന്ധുക്കള്‍ പിടിയില്‍. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സുരണ്ടൈമല സ്വദേശി സഞ്ജിത്താണ് കൊല്ലപ്പെട്ടത്. സഞ്ജിത്തിന്റെ ബന്ധുക്കളായ കാരമട വെള്ളിയങ്കാട് കുണ്ടൂര്‍ സ്വദേശി കെ മുരുകേശന്‍, അന്‍സൂര്‍ സ്വദേശി എന്‍ പാപ്പയ്യന്‍ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി കാരമട ഫോറസ്റ്റ് റേഞ്ചില്‍ പില്ലൂര്‍ അണക്കെട്ടിനു സമീപമുള്ള അത്തിക്കടവ് വനത്തിലേക്ക് മാന്‍ വേട്ടയ്ക്കായി പോയതായിരുന്നു സംഘം. നാടന്‍ തോക്കുകളുമായാണ് ഇവര്‍ വേട്ടയ്ക്ക് പോയത്.

വേട്ടയ്ക്കിടെ മാനാണെന്ന് തെറ്റിദ്ധരിച്ച് പാപ്പയ്യന്‍ സഞ്ജിത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇതോടെ സംഭവസ്ഥലത്തു നിന്ന് പ്രതികള്‍ രക്ഷപ്പെട്ടു. ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിരിച്ചറിഞ്ഞത്. പ്രതികളില്‍ നിന്നും നാടന്‍ തോക്കും പിടിച്ചെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

 

---- facebook comment plugin here -----

Latest