ഇതാണ് ഇന്ത്യയിലെ ഏറ്റവും വിലയുള്ള ബൈക്ക്

Posted on: September 10, 2020 3:43 pm | Last updated: September 10, 2020 at 3:44 pm

ന്യൂഡല്‍ഹി | രാജ്യത്തെ ഏറ്റവും വിലയുള്ള ബൈക്ക് പുറത്തിറക്കി ട്രയംഫ് മോട്ടോര്‍സൈക്കിള്‍. റോക്കറ്റ്3 ജി ടി എന്ന കരുത്തുറ്റ മോഡലാണ് കമ്പനി ഇറക്കിയത്. 18.40 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. സാധാരണ റോക്കറ്റ് 3 മോഡലിനേക്കാള്‍ നാല്‍പ്പതിനായിരം രൂപ കൂടുതലാണ് ഇതിന്റെ വില.

റോക്കറ്റ് 3യില്‍ നിന്ന് നേരിയ പരിഷ്‌കാരമാണ് ജി ടിയിലുള്ളത്. കാഴ്ചയില്‍ ഒരുപോലെ തോന്നും. സില്‍വര്‍ ഐസ്/ സ്‌റ്റോമി ഗ്രേ, ഫാന്റം ബ്ലാക് എന്നീ നിറങ്ങളില്‍ ലഭ്യമാകും. ടൂറിംഗ് സൗഹൃദ ബൈക്ക് എന്നതില്‍ കേന്ദ്രീകരിച്ചാണ് റോക്കറ്റ് 3 ജി ടി വികസിപ്പിച്ചത്.

വലുപ്പമുള്ള വിന്‍ഡ്‌സ്‌ക്രീന്‍, ക്രമീകരിക്കാവുന്ന പില്ലിയന്‍ ഫൂട്ട്‌റെസ്റ്റ്, ഹീറ്റഡ് ഗ്രിപ്പ്, പില്ലിയന്‍ ബാക്ക്‌റെസ്റ്റ് തുടങ്ങി റൈഡര്‍ക്ക് ഏറെ സൗകര്യം നല്‍കുന്ന രീതിയിലാണ് പരിഷ്‌കാരങ്ങള്‍ വരുത്തിയത്. പുതിയ 50 ആക്‌സസറികള്‍ നല്‍കിയിട്ടുണ്ട്.

2500 സി സി, ഇന്‍ലൈന്‍ ത്രീ സിലിന്‍ഡര്‍, ലിക്വിഡ് കൂള്‍ഡ് പവര്‍ ട്രെയിന്‍, 6 സ്പീഡ് ട്രാന്‍സ്മിഷന്‍, ബ്ലൂടൂത്ത് സംവിധാനമുള്ള ഫുള്‍ കളര്‍ ടി എഫ് ടി, ഗോപ്രോ കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ തുടങ്ങിയവയാണ് മറ്റ് സവിശേഷതകള്‍.

ALSO READ  ഗ്രാന്‍ഡ് ഐ10 നിയോസ് കോര്‍പറേറ്റ് എഡിഷന്‍ ഇന്ത്യയില്‍ ഇറക്കാന്‍ ഹ്യൂണ്ടായ്