ഒഡീഷയില്‍ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Posted on: September 9, 2020 5:21 pm | Last updated: September 9, 2020 at 5:21 pm

ഭൂവനേശ്വര്‍| ഒഡീഷയിലെ ബഹന്ദരംഗി സിക്രി വനമേഖലയില്‍ പോലീസും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഓപ്പറേഷനില്‍ ഒരു സൈനികന് പരുക്കേറ്റതായും ഖല്‍ഹന്ദി എസ് പി ബാട്ടുല ഗംഗാധര്‍ പറഞ്ഞു.

രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്ന് രാവിലെ 11 മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ അരമണിക്കൂറോളം നീണ്ടു നിന്നതായും പോലീസ് പറഞ്ഞു. പരുക്കേറ്റ ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.