കോന്നി മെഡിക്കല്‍ കോളജിലേക്ക് 15 മുതല്‍ കെ എസ്ആര്‍ ടി സി സര്‍വീസ്

Posted on: September 8, 2020 9:45 pm | Last updated: September 8, 2020 at 9:45 pm

പത്തനംതിട്ട | കോന്നി ഗവ.മെഡിക്കല്‍ കോളജിലേക്ക് കെ എസ് ആര്‍ ടി സി സര്‍വീസ് സെപ്റ്റംബര്‍ 15 മുതല്‍ ആരംഭിക്കും. 14 നാണ് മുഖ്യമന്ത്രി മെഡിക്കല്‍ കോളജ് നാടിന് സമര്‍പ്പിക്കുന്നത്. കോന്നി, പത്തനംതിട്ട, അടൂര്‍ ഡിപ്പോകളില്‍ നിന്ന് ഓരോ ബസ് വീതമാണ് മെഡിക്കല്‍ കോളജിലേക്ക് സര്‍വീസ് നടത്താനായി ആദ്യഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത്.

കോന്നിയില്‍ നിന്നും അനുവദിച്ചിരിക്കുന്ന ബസ് രാവിലെ 6.30 ന് കോന്നിയില്‍ നിന്നും തിരിച്ച് 8 മണിക്ക് ആങ്ങമൂഴിയിലെത്തും. അവിടെ നിന്നും 8.20 ന് തിരിച്ച് 10.15ന് മെഡിക്കല്‍ കോളജിലെത്തും. തുടര്‍ന്ന് 10.30 ന് മെഡിക്കല്‍ കോളജില്‍ നിന്നും തിരിച്ച് 11.10 ന് പത്തനംതിട്ടയിലെത്തും. 11.20 ന് പത്തനംതിട്ടയില്‍ നിന്നും തിരിച്ച് 12 മണിക്ക് വീണ്ടും മെഡിക്കല്‍ കോളജിലെത്തും. 12.20ന് മെഡിക്കല്‍ കോളജില്‍ നിന്നും തിരിച്ച് 1 മണിക്ക് പത്തനംതിട്ട വഴി കോട്ടയത്തിന് പോകും.

പത്തനംതിട്ട ഡിപ്പോയില്‍ നിന്നും അനുവദിച്ചിട്ടുള്ള ബസ് രാവിലെ 7.45 ന് യാത്ര തിരിച്ച് വെട്ടൂര്‍, അട്ടച്ചാക്കല്‍, കോന്നി വഴി 8.30 ന് മെഡിക്കല്‍ കോളജിലെത്തും. തുടര്‍ന്ന് 8.45ന് മെഡിക്കല്‍ കോളജില്‍ നിന്നും യാത്ര തിരിച്ച് അതേവഴി തന്നെ 9.30 ന് പത്തനംതിട്ടയില്‍ എത്തും. തുടര്‍ന്ന് 11.45ന് പത്തനംതിട്ടയില്‍ നിന്നും തിരിച്ച് ചിറ്റൂര്‍മുക്ക്, കോന്നി വഴി 12.30ന് മെഡിക്കല്‍ കോളജിലെത്തും. അവിടെ നിന്നും ഉച്ചയ്ക്ക് 1.15 ന് പത്തനംതിട്ടയിലേക്ക് മടങ്ങും. അടൂരില്‍ നിന്നുള്ള ബസ് വള്ളിക്കോട്, പ്രമാടം വഴിയും, കലഞ്ഞൂര്‍ വഴിയും സര്‍വീസ് നടത്തും