മയക്കുമരുന്ന്: ബോളിവുഡ് നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍

Posted on: September 8, 2020 3:47 pm | Last updated: September 8, 2020 at 9:15 pm

മുംബൈ | ബോളിവുഡ് നടി റിയ ചക്രബര്‍ത്തിയെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി) അറസ്റ്റ് ചെയ്തു. ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടി അറസ്റ്റിലായത്.

ജൂണ്‍ 14ന് സുശാന്ത് ആത്മഹത്യ ചെയ്ത കേസില്‍ സി ബി ഐ നേരത്തേ റിയയെ പ്രതി ചേര്‍ത്തിരുന്നു. മയക്കുമരുന്ന് ഉപയോഗം നടി നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച നടിയുടെ സഹോദരന്‍ ഷോവിക് അറസ്റ്റിലായിരുന്നു.

റിയയുടെ വാട്ട്‌സാപ്പ് ചാറ്റുകളെ അടിസ്ഥാനമാക്കിയാണ് എന്‍ സി ബി അന്വേഷണം ആരംഭിച്ചത്. മയക്കുമരുന്ന് സംഭരിക്കുന്നതുമായി ബന്ധപ്പെട്ട സംഭാഷണങ്ങളാണ് വാട്ട്‌സാപ്പിലുണ്ടായിരുന്നത്. മയക്കുമരുന്ന് സുശാന്തിനാണെന്ന് ആരോപണമുണ്ട്. റിയയെ ഇന്നലെ നിരവധി മണിക്കൂറുകള്‍ ചോദ്യം ചെയ്തിരുന്നു.

ALSO READ  സുശാന്ത് സിംഗിന്റെ മരണം: ഷോവിക് ചക്രബർത്തിയെയും സാമുവൽ മിറാൻഡയെയും കസ്റ്റഡിയിൽ വിട്ടു