കുട്ടനാട് ഉപ തിരഞ്ഞെടുപ്പ്; യു ഡി എഫ് യോഗം ഇന്ന്

Posted on: September 8, 2020 7:06 am | Last updated: September 8, 2020 at 7:06 am

ആലപ്പുഴ | കുട്ടനാട് ഉപ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് യു ഡി എഫ് യോഗം ചേരും. മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം യോഗത്തിലുണ്ടായേക്കും. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടതുപക്ഷത്തോട് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ജോസഫ് വിഭാഗത്തിന് സീറ്റ് നല്‍കാനാണ് മുന്നണിയുടെ നീക്കം. സീറ്റിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനായി പി ജെ ജോസഫ് വിഭാഗം ഇന്ന് കുട്ടനാട്ടില്‍ യോഗം ചേരുന്നുണ്ട്. യു ഡി എഫ് യോഗത്തിന് ശേഷം വൈകീട്ട് കുട്ടനാട് രാമങ്കരിയിലാണ് യോഗം. കഴിഞ്ഞ തവണ മത്സരിച്ച അഡ്വ. ജേക്കബ് എബ്രഹാമിന്റെ പേരു തന്നെയാണ് ജോസഫ് വിഭാഗം നിര്‍ദേശിക്കുകയെന്നാണ് സൂചന.

മണ്ഡലത്തില്‍ പി ജെ ജോസഫ് വിഭാഗം തന്നെ മത്സരിക്കട്ടേയെന്നാണ് കോണ്‍ഗ്രസിന്റെയും മറ്റു ഘടകക്ഷികളുടെയും നിലപാട്. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന യൂത്ത് കോണ്‍ഗ്രസിന്റെ അഭിപ്രായത്തോട് മുന്നണിയില്‍ പൊതുവെ യോജിപ്പില്ല. സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് തീരുമാനം.