Connect with us

Business

വ്യവസായി ദീപക് കൊച്ചാര്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഐ സി ഐ സി ഐ ബേങ്ക് മുന്‍ സി ഇ ഒ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവും വ്യവസായിയുമായ ദീപക് കൊച്ചാര്‍ അറസ്റ്റില്‍. ഐ സി ഐ സി ഐ ബേങ്കും വീഡിയോകോണ്‍ ഗ്രൂപ്പും തമ്മിലുള്ള ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ആണ് അറസ്റ്റ് ചെയ്തത്.

ഉച്ചക്ക് മുതല്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചന്ദ കൊച്ചാറിനും ദീപക് കൊച്ചാറിനും വീഡിയോകോണ്‍ ഗ്രൂപ്പ് വേണുഗോപാല്‍ ദൂതിനുമെതിരെ ഇ ഡി കഴിഞ്ഞ വര്‍ഷം കേസെടുത്തിരുന്നു. ഐ സി ഐ സി ഐ ബേങ്ക് 1875 കോടി അനുവദിച്ചതിലാണ് ക്രമക്കേടുണ്ടായത്.

ചന്ദ കൊച്ചാറിന്റെ കാലത്ത് ബേങ്ക് നല്‍കിയ രണ്ട് വായ്പകളില്‍ കൂടി ഇ ഡി അന്വേഷണം നടത്തുന്നുണ്ട്. ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റെര്‍ലിംഗ് ബയോടെക്കിനുും ഭൂഷണ്‍ സ്റ്റീല്‍ ഗ്രൂപ്പിനും നല്‍കിയ വായ്പയിലാണ് ഇ ഡി ക്രമക്കേട് സംശയിക്കുന്നത്. സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ കേസ്. നേരത്തേ പരാമര്‍ശിച്ച മൂന്ന് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ സി ബി ഐ സ്വതന്ത്ര അന്വേഷണം നടത്തുന്നുണ്ട്.

---- facebook comment plugin here -----

Latest