പൊന്നാനിയിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

Posted on: September 7, 2020 5:36 pm | Last updated: September 7, 2020 at 8:18 pm

മലപ്പുറം | മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ തീരദേശത്ത് ആശ്വാസ വാർത്തയെത്തി. പൊന്നാനിയിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടുകള്‍ അപകടത്തില്‍പ്പെട്ട് കാണാതായ ആറ് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. ഉൾക്കടലിൽ പൊന്നാനിയിൽ തന്നെയുള്ള മറ്റ് മത്സ്യത്തൊഴിലാളികൾ തന്നെയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

പൊന്നാനിയില്‍യില്‍ നിന്ന് വെള്ളിയാഴ്ച്ച മത്സ്യ ബന്ധനത്തിനു പോയ ബോട്ട് ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടത്തില്‍പെട്ടത്. തുടർന്ന് ബോട്ട് മുങ്ങുകയാണാനുള്ള വിവരം സുഹൃത്തുക്കളെ വിളിച്ച് ഇവർ തന്നെയാണ് അറിയിച്ചത്. പിന്നീട് ഫോൺ ഓഫായി. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് കാണാതായ ആറ് പേരെയും കണ്ടാത്താനായത്.

നാസർ, കുഞ്ഞാൻ ബവു, മുനവീർ, സുബൈർ, ഷബീർ എന്നിവരും ഒരു ഇതര സംസ്ഥാന തൊഴിലാളിയുമായിരുന്നു ബോട്ടിലുണ്ടായിരുന്നത്.

ALSO READ  ഇന്ന് 2,885 പേർക്ക് കൊവിഡ്; സമ്പർക്കം 2,640, 15 മരണം