പന്ത് ലൈന്‍ റഫറിയുടെ കഴുത്തില്‍ കൊണ്ടു; യു എസ് ഓപ്പണില്‍ നിന്ന് ദ്യോകോവിച് ഔട്ട്

Posted on: September 7, 2020 7:59 am | Last updated: September 7, 2020 at 1:25 pm

ന്യൂയോര്‍ക്ക് | യു എസ് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ചിനെ അയോഗ്യനാക്കി. പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ദ്യോകോവിച് അടിച്ച പന്ത് ലൈന്‍ റഫറിയുടെ കഴുത്തില്‍ കൊള്ളുകയായിരുന്നു. ആദ്യ സെറ്റില്‍ ദ്യോകോവിച്ച് 5-6 എന്ന സ്‌കോറിന് സ്പെയിനിന്റെ പാബ്ലോ കാരെനോ ബുസ്റ്റയുടെ പിന്നില്‍ നില്‍ക്കെയായിരുന്നു സംഭവം. സര്‍വ് ലഭിക്കാത്തതില്‍ പ്രകോപിതനായി ദ്യോകോവിച് റാക്കറ്റു കൊണ്ട് പിന്നിലേക്ക് അടിച്ച പന്ത് അപ്രതീക്ഷിതമായി വനിതാ ലൈന്‍ റഫറിയുടെ കഴുത്തില്‍ തട്ടുകയായിരുന്നു. ഉടന്‍ തന്നെ അവര്‍ക്ക് സമീപത്തേക്ക് ഓടിയെത്തി ദ്യോകോവിച്ച് ആശ്വസിപ്പിച്ചു.

സംഭവത്തിനു ശേഷം
ടൂര്‍ണമെന്റ് റഫറിയുമായി ലൈന്‍ റഫറി ചര്‍ച്ച നടത്തുകയും പാബ്ലോ ബുസ്റ്റ വിജയിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു.