ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടു കോടി 70 ലക്ഷം പിന്നിട്ടു

Posted on: September 6, 2020 10:14 am | Last updated: September 6, 2020 at 3:24 pm

വാഷിംഗ്ടണ്‍ | ലോകത്ത് കൊവിഡ് കേസുകളുടെ എണ്ണം രണ്ടു കോടി 70 ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കു പ്രകാരം 2,70,62,744 ആണ് കൊവിഡ് ബാധിതരായവരുടെ ആകെ എണ്ണം. 8,83,740 മരണങ്ങളും സ്ഥിരീകരിച്ചു. 1,91,62,697 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. കൊവിഡ് രോഗികളുടെയും മരണത്തിന്റെയും എണ്ണത്തില്‍ ഏറെ മുന്നിലുള്ള അമേരിക്കയില്‍ സ്ഥിതി അത്യന്തം ഗുരുതരമായി തുടരുകയാണ്. ഇതുവരെ 64,31,152 പേരെയാണ് ഇവിടെ വൈറസ് പിടികൂടിയത്. 1,92,818 പേരുടെ ജീവന്‍ മഹാമാരി കവര്‍ന്നു. 37,07,000 പേര്‍ രോഗത്തില്‍ നിന്ന് മോചനം നേടി.

രണ്ടാം സ്ഥാനത്തുള്ള ബ്രസീലിലും തൊട്ടു പിന്നിലുള്ള ഇന്ത്യയിലും സ്ഥിതി ആശങ്കാജനകമാണ്. ബ്രസീലില്‍ 41,23,000 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 1,26,230 പേര്‍ മരിച്ചു. 32,96,702 പേര്‍ രോഗമുക്തരായി. ഇന്ത്യയില്‍ 41,13,444 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 70,688 പേരുടെ ജീവന്‍ പൊലിഞ്ഞു. 31,80,600 പേര്‍ രോഗമുക്തി നേടി.