കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി

Posted on: September 6, 2020 9:33 am | Last updated: September 6, 2020 at 9:33 am

പത്തനംതിട്ട | ആറന്മുളയില്‍ കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ കായംകുളം കീരിക്കാട് സ്വദേശി നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പീഡനം.

ആംബുലന്‍സില്‍ ഉണ്ടായിരുന്ന രണ്ട് യുവതികളില്‍ ഒരാളെ കോലഞ്ചേരിയിലെ ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ശേഷം മറ്റേയാളെ അടുത്ത കേന്ദ്രത്തിലേക്കു കൊണ്ടുപോകും വഴിയാണ് സംഭവം.