Connect with us

Gulf

കാന്തപുരത്തിന്റെ ഇടപെടല്‍; സഊദി നാടുകടത്തല്‍ കേന്ദ്രത്തിലുള്ള ഇന്ത്യക്കാര്‍ക്ക് മോചനം

Published

|

Last Updated

റിയാദ് | വിവിധ കാരണങ്ങളാല്‍ പിടിയിലായി സഊദി അറേബ്യയിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ മോചനം നേടി ഈയാഴ്ച നാട്ടിലെത്തും. 800 ഇന്ത്യക്കാരാണ് സഊദി സര്‍ക്കാറിന്റെ കാരുണ്യത്തില്‍ മോചിതരായി നാടണയുന്നത്. കൊവിഡ് രൂക്ഷമായതോടെ വീടണയാനുള്ള മോഹത്തില്‍ ഇവര്‍ പല വാതിലുകളിലും മുട്ടിയെങ്കിലും ഫലമുണ്ടായില്ല. ബന്ധുക്കളും സുഹൃത്തുക്കളും വിഷയം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ശ്രദ്ധയിലെത്തിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഇടപെട്ടു. സഊദിയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് പെട്ടെന്നുള്ള പരിഹാരം തേടി. അതോടൊപ്പം സഊദി  ഗവണ്‍മെന്റ് പ്രതിനിധികളുമായും കാന്തപുരം ബന്ധപ്പെട്ടിരുന്നു.

ചെന്നൈ, വിശാഖപട്ടണം, കൊച്ചി എന്നീ വിമാനത്താവളങ്ങളിലാവും ഇവര്‍ എത്തിച്ചേരുക. ഇന്ത്യയില്‍ ക്വാറന്റൈന്‍ സൗകര്യം ഉറപ്പാക്കിയ ശേഷമാണ് ഇവരെ നാട്ടിലേക്കയക്കുന്നത്. തടവു കേന്ദ്രത്തില്‍ വളരെ മാന്യമായാണ് സഊദി ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്ന് മോചിതരായവര്‍ പറയുന്നു. നാട്ടിലേക്കുള്ള മടക്കം വളരെ ആശ്വാസകരമാണ്. വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രിക്കും കാന്തപുരം കത്തയച്ചിട്ടുണ്ട്.

 

 

Latest