സഊദിയില്‍ കൊവിഡ് മരണം നാലായിരം കവിഞ്ഞു

Posted on: September 4, 2020 11:32 pm | Last updated: September 4, 2020 at 11:32 pm

ദമാം | സഊദിയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 33 പേര്‍ മരിച്ചു. ഇതോടെ, രാജ്യത്തെ ആകെ കൊവിഡ് മരണം 4,015 ആയി. ഇന്ന് 1,099 പേര്‍ രോഗമുക്തി നേടി. 295,063 ആണ് രോഗത്തില്‍ നിന്ന് മോചനം നേടിയവരുടെ ആകെ എണ്ണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മക്ക- 5, ജിദ്ദ- 4, റിയാദ്- 2, അബഹ- 2, ജിസാന്‍- 2, ത്വായിഫ്- 2,അറാര്‍- 1, റഫഅ- 1, ഖമീസ് മുശൈത്ത്- 1, അല്‍ഖര്‍ജ്- 1, റാബിഗ്- 1, ദമദ്- 1, അല്‍ബഹ- 1, സബിയ- 1, അല്‍റാസ്- 1, ഉഹദ് മസാറഹ- 1, അല്‍ബൈഷ്- 1, മഹായില്‍- 1, അല്‍-തുവാല്‍- 1 എന്നീ പ്രദേശങ്ങളിലാണ് ഇന്ന് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

പുതുതായി 52,647 കൊവിഡ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയതോടെ രാജ്യത്തെ ആകെ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം 53,14,461 ആയി ഉയര്‍ന്നു. പുതുതായി 822 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 56 ശതമാനം പുരുഷന്മാരും 44 ശതമാനം സ്ത്രീകളുമാണ്. രോഗം സ്ഥിരീകരിച്ച് 20,063 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1,484 പേരുടെ നില ഗുരുതരമാണ്.