Connect with us

Covid19

39 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് കേസ്‌

Published

|

Last Updated

ന്യൂഡല്‍ഹി |  തുടര്‍ച്ചയായി രണ്ടാം ദിവസവും രാജ്യത്തെ കൊവിഡ് കേസുകള്‍ 80000 കടന്നു. ഇന്നലെ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 83341 കേസുകളും 1096 മരണവുമാണ്. ഇത് സൂചിപ്പിക്കുന്നത് രാജ്യത്തെ സ്ഥിതി അതീവ ഭയാനകമായ അവസ്ഥയിലേക്ക് മാറുകയാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3936747 ആയി. ഇതില്‍ 3037151 പേര്‍ രോഗമുക്തി കൈവരിച്ചു. 831124 പേരാണ് രാജ്യത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ മരണം 68472 ആയി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ ദിനേനയുള്ള കേസുകളില്‍ വന്‍ വര്‍ധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. 18105 കേസുകളും 391 മരണവുമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ കേസ് 843844ഉം മരണം 25586മായി ഉയര്‍ന്നു. മൊത്തം കൊവിഡ് കേസുകളില്‍ തമിഴ്‌നാടിനെ മറികടന്ന് ആന്ധ്ര രണ്ടാം സ്ഥാനത്ത് എത്തി. ആന്ധ്രയില്‍ ഇന്നലെ 10199 കേസും 75 മരണവും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തമിഴ്‌നാട്ടില്‍ 5892 കേസും 92 മരണവുമാണുണ്ടായത്. ആന്ധ്രയില്‍ ഇതിനകം 465730 ആകെ കേസും 4220 മരണവുമുണ്ടായി. എന്നാല്‍ തമിഴ്‌നാട്ടില്‍ 445851 കേസും 7608 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കര്‍ണാടകയില്‍ ഇന്നലെ 8865 കേസും 104 മരണവും യു പിയില്‍ 5662 കേസും 75 മരണവുമുണ്ടായി. കര്‍ണാടകയില്‍ 6054, യു പിയില്‍ 3691, ഡല്‍ഹിയില്‍ 4500, ബംഗാളില്‍ 3394, ഗുജറാത്തില്‍ 3062, രാജസ്ഥാനില്‍ 1095, മധ്യപ്രദേശില്‍ 1483 കൊവിഡ് മരണങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.