ജര്‍മനിയില്‍ അഞ്ച് കുട്ടികളെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു

Posted on: September 4, 2020 6:39 am | Last updated: September 4, 2020 at 9:02 am

ബര്‍ലിന്‍ |  പടിഞ്ഞാറന്‍ ജര്‍മന്‍ നഗരമായ സോളിംഗനില്‍ ഫ്‌ളാറ്റില്‍ അഞ്ച് കുട്ടികളുടെ മൃതദേഹം കണ്ടെത്തി. കുട്ടികളെ വകവരുത്തിയത് മാതാവാണെന്നും തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു.
ഒന്നു മുതല്‍ എട്ടു വരെ പ്രായമുള്ള മൂന്നു പെണ്‍കുട്ടികളുടെയും രണ്ടു ആണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.