കാറില്‍ ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ക്ക് മാസ്‌ക് വേണമെന്ന് പറഞ്ഞിട്ടില്ല; കേന്ദ്രം

Posted on: September 3, 2020 10:17 pm | Last updated: September 3, 2020 at 10:17 pm

ന്യൂഡല്‍ഹി | വാഹനങ്ങളില്‍ ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ മാക്സ് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഒറ്റക്ക് സൈക്കിള്‍ സവാരിനടത്തുന്നവരും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശമില്ല. എന്നാല്‍ ഒരുകൂട്ടം ആളുകള്‍ വ്യായാമത്തിനും മറ്റുമായി സൈക്ലിങ് നടത്തുമ്പോള്‍ മാക്സ് ധരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാറുകളിലടക്കം ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ക്കെതിരെ മാസ്‌ക് ധരിച്ചില്ലെന്ന കുറ്റത്തിന് പോലീസ് പിഴചുമത്തുന്നുവെന്ന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം.