കൊവിഡ് കാലത്തെ പരീക്ഷ; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യ മന്ത്രാലയം

Posted on: September 2, 2020 10:16 pm | Last updated: September 3, 2020 at 7:33 am

ന്യൂഡല്‍ഹി | കൊവിഡ് കാലത്തെ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. താഴെ പറയുന്നവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

 • പരീക്ഷക്കു മുമ്പും ശേഷവും പരീക്ഷാ ഹാളില്‍ അണുനശീകരണം നടത്തിയിരിക്കണം.
 • ആറടിയെങ്കിലും സാമൂഹിക അകലം പാലിച്ചായിരിക്കണം പരീക്ഷയെഴുതേണ്ടത്.
 • പരീക്ഷക്ക് മുമ്പ് സോപ്പ് ഉപയോഗിച്ച് കുറഞ്ഞത് 40 മുതല്‍ 60 സെക്കന്‍ഡ് വരെ സമയമെടുത്ത് കൈകഴുകണം.
 • ഹാന്‍ഡ് സാനിറ്റൈസറുകളുടെ ഉപയോഗം നിര്‍ബന്ധമാണ്.
 • പരീക്ഷാ കേന്ദ്രങ്ങളിലെ പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌ക്രീനിങ്, ശുചീകരണ സൗകര്യങ്ങള്‍ എന്നിവ ഉണ്ടാവണം.
 • പരീക്ഷാ ഹാളില്‍ മാസ്‌ക്, കവറുകള്‍ എന്നിവ ഉപയോഗിക്കണം.
 • പരീക്ഷക്കെത്തുന്നവര്‍ ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.
 • കൊവിഡ് ലക്ഷണങ്ങളില്ലാത്തവരെ മാത്രമേ പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കാവൂ.
 • സ്‌ക്രീനിംഗില്‍ ലക്ഷണങ്ങള്‍ കാണുന്ന പരീക്ഷാര്‍ഥികളെ ഐസോലേറ്റ് ചെയ്ത് പരീക്ഷ എഴുതിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടാവണം.
 • കണ്ടെയിന്‍മെന്റ് മേഖലക്ക് പുറത്തായിരിക്കണം പരീക്ഷാ സെന്ററുകള്‍.
 • കണ്ടെയിന്‍മെന്റ് മേഖലയില്‍ നിന്നുള്ള വിദ്യാര്‍ഥികളോ ഇന്‍വിജിലേറ്ററോ പരീക്ഷക്ക് ഉണ്ടാകരുത്.
 • സര്‍വകലാശാലകള്‍/വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രത്യേക സജ്ജീകരണങ്ങള്‍ നടത്തണം.
 • തിരക്കുണ്ടാകാത്ത തരത്തില്‍ പരീക്ഷാ തീയതികള്‍ ക്രമീകരിക്കണം.
 • ഓണ്‍ലൈന്‍/കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയുള്ള പരീക്ഷകളില്‍ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ അണുനശീകരണം നടത്തണം.